ആറാട്ടുപുഴ: മരിച്ചിട്ട് അഞ്ചുവർഷമായ യുവാവിെൻറ കുഴിമാടം തുറന്നുള്ള പരിശോധന ബുധനാഴ്ച രാവിലെ 10ന് നടക്കും. തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഇതിെൻറ നടപടിക്രമങ്ങൾ പൂർത്തിയായതായി ചെങ്ങന്നൂർ ആർ.ഡി.ഒ അറിയിച്ചു.
മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്തഫയുടെ ഭാര്യയായിരുന്ന സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി. ദുരൂഹമരണമാണെന്ന് സുമയ്യയും പൊലീസിന് മൊഴികൊടുത്തിരുന്നു. പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് സൗകര്യമൊരുക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒയും തൃക്കുന്നപ്പുഴ പൊലീസും പാനൂർ ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നൽകി. എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രസി. അഡ്വ. എം. ഇബ്രാഹിംകുട്ടി പറഞ്ഞു.
2015 നവംബർ 15നാണ് മുസ്തഫ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അതിനാൽ പോസ്റ്റ്മോർട്ടം കൂടാതെയാണ് മൃതദേഹം പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.