ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം കരക്കടിഞ്ഞു. തൃക്കുന്നപ്പുഴ പതിയാങ്കര അമൽ ഭവനത്തിൽ മുരളിയുടെ ‘ചൈതന്യ’ കാരിയർ വള്ളമാണ് പൊട്ടിക്കീറിയ നിലയിൽ ആറാട്ടുപുഴ കാർത്തിക ജങ്ഷൻ ഭാഗത്ത് അടിഞ്ഞത്. തൃക്കുന്നപ്പുഴ ജങ്ഷന് പടിഞ്ഞാറ് ഞായറാഴ്ച ഉച്ചക്ക് 1.30ഓടെയാണ് കടലിൽ വള്ളം അപകടത്തിൽപെട്ടത്. ലൈലൻഡ് വള്ളത്തിൽനിന്നും മീൻ പകർത്തുന്നതിനിടെ തിരയിൽപെട്ട് മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന ചെറിയഴീക്കൽ സ്വദേശികളായ തൈപ്പറമ്പിൽ ബിനിൽകുമാർ (47), കിരൺ ബാബു (21), പതിയാങ്കര പള്ളിപ്പുരയിൽ മനു (25), അമൽ ഭവനത്തിൽ അമൽ (24) എന്നിവരെ മറൈൻ എൻഫോഴ്സ്മെന്റും മറ്റ് വള്ളങ്ങളും രക്ഷാപ്രവർത്തനം നടത്തി കരക്കെത്തിച്ചു. മണിക്കൂറുകൾ പരിശ്രമിച്ചിട്ടും കമിഴ്ന്നുപോയ വള്ളം നിവർത്താനും കരക്കടുപ്പിക്കാനും കഴിഞ്ഞില്ല. ഒടുവിൽ മൂന്ന് എൻജിനും വള്ളവും ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. ഞായറാഴ്ച രാത്രി 11ഓടെ വള്ളം കടൽഭിത്തിക്കുള്ളിൽ പൊട്ടിക്കീറി അടിയുകയായിരുന്നു. രണ്ട് എൻജിൻ ഭാഗികമായി നശിച്ചനിലയിൽ വള്ളത്തോടൊപ്പം ലഭിച്ചെങ്കിലും ഉപയോഗശൂന്യമാണ്. ഒരു എൻജിൻ നഷ്ടപ്പെട്ടു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.