വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞും അതിക്രമിച്ചും ചികിത്സ തേടിയെത്തിയ യുവാവ്

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞും അതിക്രമിച്ചും ചികിത്സ തേടിയെത്തിയ യുവാവ് സംഭവത്തിൽ തൃക്കുന്നപ്പുഴ പതിയാങ്കര വാത്തിശ്ശേരിൽ വീട്ടിൽ തസ്കർ എന്ന് വിളിക്കുന്ന വിഷ്ണുവിനെ (28) തൃക്കുന്നപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നേകാലിനാണ് സംഭവം. ബൈക്കിൽ നിന്ന് വീണ് കാൽമുട്ടിന് പരിക്കേറ്റ വിഷ്ണു സുഹൃത്തിനൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ മരുന്ന് പുരട്ടിയപ്പോൾ നീറുന്നു എന്ന കാരണം പറഞ്ഞ് വനിതാ ഡോക്ടറെയും ഒപ്പം ഉണ്ടായിരുന്ന നഴ്സുമാരെയും അസഭ്യം പറയുകയും മുറിയിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർക്കുകയുമായിരുന്നു. സുഹൃത്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ആശുപത്രി അധികൃതർ വിവരം അറിയിച്ചതനുസരിച്ച് തൃക്കുന്നപ്പുഴ പൊലീസ് ആശുപത്രിയിൽ എത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - The young man arrested after abusing the female doctor and the staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.