ആറാട്ടുപുഴ: ദേശീയ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ ചീപ്പ്പാലം പുനർ നിർമിക്കുന്നതിനായി പഴയ പാലം പൊളിച്ച് തുടങ്ങി. ബദൽ ഗതാഗത സംവിധാനം ഒരുക്കിയതിനെ തുടർന്നാണ് ആറുമാസം മുമ്പ് മുടങ്ങിപ്പോയ പാലം പൊളിക്കൽ സാധ്യമായത്. പാലം പൂർണമായി പൊളിച്ച് നീക്കുന്നതിന് രണ്ടാഴ്ചയോളം എടുക്കും.
ഒരു വർഷത്തിനുള്ളിൽ പാലം പണി പൂർത്തീകരിക്കുമെന്നാണ് ഉറപ്പ്. 38 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പഴയ പാലത്തേക്കാൾ 3.5 മീറ്റർ കൂടുതൽ ഉയരം പുതിയപാലത്തിനുണ്ടാകും. ഇരുചക്രവാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി പൊളിക്കുന്ന പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. മുമ്പ് പാലം പൊളിക്കാൻ തയാറെടുത്തപ്പോൾ സമാന്തര സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജനം പ്രതിഷേധം ഉയർത്തി.
തുടർന്നാണ് 20 ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ രൂപരേഖ അനുസരിച്ച് 12 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലും ഇരുമ്പുപാലം നിർമിച്ചത്. മറ്റ് വാഹനങ്ങൾ കടന്നുപോകാൻ ജങ്കാർ സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.