സൗഹൃദക്കൂട്ടായ്മയിൽ പിറന്ന സംഗീത ആൽബവുമായി യുവാക്കൾ

സൗഹൃദക്കൂട്ടായ്മയിൽ പിറന്ന സംഗീത ആൽബവുമായി ഒരുകൂട്ടം യുവാക്കൾ എത്തുന്നു. ആലപ്പുഴ, തൃക്കുന്നപ്പുഴ പല്ലന-പാനൂർ സ്വദേശികളായ യുവാക്കളാണ് 'ഇനിയെന്ന് കാണും ആ പൂമുഖം' എന്ന പേരിൽ ഗാനങ്ങളുമായി എത്തുന്നത്. മിഥിലാജ് പാനൂരിന്റെ വരികൾക്ക് ഷമീർ പാറശ്ശേരി ഈണം നൽകിയിരിക്കുന്നു.

ഷമീർ തന്നെയാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും. ഹാരിസ് പാനൂരാണ് സംഗീത ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുഷ്താഖ് മുഹിബ്ബ്നൂർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ഷാജി പല്ലന, ഷാനവാസ് പല്ലന എന്നിവരാണ് നിർമാതാക്കൾ. സമൂഹമാധ്യമങ്ങൾ വഴി ഗാനങ്ങൾ ഉടൻ ആസ്വാദകരിലെത്തും.

Tags:    
News Summary - Young people with a music album born out of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.