ആലപ്പുഴ: മത്സ്യവ്യാപാരത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വളഞ്ഞവഴി വെളിംപറമ്പ് വീട്ടിൽ മുഹമ്മദ് ഷമീറിനെയാണ് (30) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് ആന്റി നാർകോട്ടിക് സി.ഐ മഹേഷിന്റെ നേതൃത്വത്തിൽ വീടുവളഞ്ഞ് പിടികൂടിയ ഇയാളിൽനിന്ന് 18 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 11നാണ് സംഭവം. മത്സ്യലോറിയിൽ ഡ്രൈവറാണ്. മത്സ്യവ്യാപാരത്തിന്റെ മറവിൽ ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ ട്രെയിൻമാർഗം എത്തിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിപണനം ചെയ്തുവരകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മൂന്ന് മാസമായി എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിലെ പി.ആർ. പ്രബീൺ, കെ.ബി. ജിജികുമാർ, സി.ഇ.ഒ. കലേഷ്, എസ്. അരുൺ, പി.ജി. അരുൺ, എസ്. ശ്രീജിത്, എൻ.ആർ. സിന്ധു, പി.എൻ. പ്രദീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.