ചാരുംമൂട്: റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നത് മൂലം ഒരു വർഷത്തിലധികമായി നാട്ടുകാർക്ക് യാത്രാ ദുരിതം. മെറ്റലുകൾ ഇളകി കിടക്കുന്നതിനാൽ റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് പാളികളും കല്ലുകളും അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതി.
പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഒരു വർഷം മുമ്പ് നിർമാണം തുടങ്ങിയ നാല് കിലോമീറ്റർ ദൂരമുള്ള വേടര പ്ലാവ് - താമരക്കുളം - മലരിമേൽ ജങ്ഷൻ -ചാവടി - പുത്തൻചന്ത - പണയിൽ റോഡിന്റെ നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡ് ഇളക്കിയിട്ട് ആറുമാസത്തിലധികം കഴിഞ്ഞായിരുന്നു മെറ്റലിട്ടത്. പിന്നീട് ഗ്രാവൽ വിരിച്ചിട്ടും മാസങ്ങളാവുന്നു. ഇപ്പോൾ ഏറെ ഭാഗങ്ങളിലും മെറ്റൽ ഇളകി കാൽ നടയാത്ര പോലും ദുഷ്കരമാണ്.
റോഡ് നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. ചത്തിയറപ്പാലം പൊളിച്ചു പണിയാൻ തുടങ്ങിയതിനാൽ വാഹനങ്ങൾ കടന്നുപോകാൻ നിർദേശിച്ചിട്ടുള്ള റോഡു കൂടിയാണിത്. റോഡിന്റെ വശങ്ങളിലെ തടസങ്ങൾ നീക്കി ടാറിങ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.