ചെങ്ങന്നൂര്‍: പെന്‍സില്‍ ലെഡില്‍ 25 രാജ്യങ്ങളുടെ പേരുകള്‍ അഞ്ചേമുക്കാൽ മണിക്കൂറിനുള്ളിൽ കൊത്തിയെടുത്ത് അഞ്ജു പി. റെജി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. അഞ്ച് അക്ഷരങ്ങളുള്ള 25 രാജ്യങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് തയാറാക്കിയത്.
പെന്‍സില്‍ ലെഡില്‍ കൊത്തി ഇങ്ങനെ തയാറാക്കുന്നതിനെ പെന്‍സില്‍ കാര്‍വിങ് എന്നാണ് അറിയപ്പെടുന്നത്. മൈക്രോ ആര്‍ട്ട്സ് വിഭാഗത്തില്‍ പെടുന്ന കലയാണിത്. പെന്‍സിലിന്‍റെ പുറത്തെ തടിയുള്ള ഭാഗം കളഞ്ഞ ശേഷം അതിന്‍റെ ലെഡ് നിരപ്പാക്കി ഡിറ്റയിലിങ് ബ്ലെയ്ഡ് ഉപയോഗിച്ച് പേരുകള്‍ കൊത്തി എടുക്കും.
വളരെ ക്ഷമയോടെയും സൂഷ്മതയോടും കൂടി മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കലയാണിത്. പുലിയൂർ തിങ്കളാമുറ്റം പറമ്പത്തൂര്‍ വീട്ടില്‍ പരേതനായ റെജി മാമ്മന്‍റെയും ജെസി റെജിയുടേയും ഇളയ മകളായ അഞ്ജു, പ്ലസ് ടു കഴിഞ്ഞ് ടി.ടി.എ കോഴ്‌സ് പഠിക്കുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പെന്‍സില്‍ കാര്‍വിംഗ് ചെയ്യുന്നുണ്ട്. സമ്മാനങ്ങള്‍ നല്‍കുന്നതിനായി ആവശ്യക്കാര്‍ക്ക് പെന്‍സില്‍ കാര്‍വിംഗ് ചെയ്ത് കൊടുക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.