ചേര്‍ത്തല: അശ്വതിയെ നടന്ന് തോൽപ്പിക്കാൻ വിധിക്കാവില്ല. പിതാവിനുണ്ടായ പക്ഷാഘാതവും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പ്രതികൂലമായി ബാധിച്ചെങ്കിലും അശ്വതി ഇന്നും നിവർന്ന് നടക്കും വിധിയെ തോൽപ്പിച്ച്.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാംവാര്‍ഡ് അംബേദ്കര്‍ കോളനി പുതുവല്‍നികര്‍ത്തില്‍ അശ്വതി അശോകന് കേരളസര്‍വകലാശാല തലത്തിൽ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ്. ചേര്‍ത്തല സെൻറ്. മൈക്കിള്‍സ് കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അശ്വതിക്കിനി വലിയ ലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ 11 മാസങ്ങൾ മുമ്പ് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് തളര്‍ന്ന അച്ഛനെ ജീവിതത്തിലേക്കു നടത്തണം, ഒപ്പം കുടുംബത്തെ ദുരിതങ്ങളില്‍ നിന്നും കരയറ്റണം ഇതാണ് ഇനിയുള്ള ലക്ഷ്യം. നിര്‍മാണ തൊഴിലാളിയായിരുന്ന പിതാവ് കിടപ്പിലായതോടെ കുടുംബത്തിെൻറ വരുമാനം നിലച്ചു. വെള്ളക്കെട്ടുകള്‍ക്കു നടുവില്‍ പണിതീരാത്ത വീട്ടിലാണ് താമസം. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ഉഷയുടെ ഏക വരുമാനത്തിലാണ് പഠനം .
അര്‍ത്തുങ്കല്‍ സെൻറ്. ഫ്രാന്‍സിസ് അസീസി സ്കൂളില്‍ നിന്നാണ് അശ്വതി നടത്ത മത്സരത്തിലേക്ക് എത്തുന്നത്. ഹൈജംപും പോള്വാട്ടുമായിരുന്നു തുടക്കം. കേരള സര്‍വകലാശാലയില്‍ ആദ്യം മൂന്നും പിന്നെ രണ്ടും ഒടുവില്‍ ഒന്നാം സ്ഥാനക്കാരിയുമായാണ് തിളങ്ങിയത്. സംസ്ഥാന അേമച്വര് അത്ലറ്റിക് മീറ്റീല്‍ മൂന്നാം സ്ഥാനക്കാരിയുമായി. മികച്ച സമയം രണ്ടുമണിക്കൂര്‍ 22 മിനിട്ടാണ് എടുത്താണ് ഒന്നാമതെത്തിയത്. ചികിത്സക്കായും പലരും നല്കുന്ന സഹായങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ സിവില്‍ പൊലീസ് അപേക്ഷനല്കിയതാണ് അശ്വതിക്കുള്ള ഏക പ്രതീക്ഷ. രണ്ടാം വര്‍ഷം ഡിഗ്രിക്കു പഠിക്കുന്ന അഭിരാമിയാണ് അനിയത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.