ചേര്‍ത്തല: മദ്യപിക്കാൻ പണം നല്‍കാത്തതിന്റെ പേരില്‍ അന്തർ സംസ്ഥാന തൊഴിലാളികളെ വീട്ടില്‍ക്കയറി ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ പത്താം വാര്‍ഡ് മുറിവേലിച്ചിറ വീട്ടില്‍ ദിനേശന് (42), കൊല്ലം പന്മന കുറവറയത്ത് നിലവില്‍ കടക്കരപ്പള്ളി 13ാം വാര്‍ഡില്‍ നിസാം കുഞ്ഞ് (48) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഒറ്റപ്പുന്നക്ക് സമീപം വാടകക്കു താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കു നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ഇവര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി അക്രമിച്ചത്. വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ചേര്‍ത്തല എസ്.ഐ വി.ജെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.