ചേര്‍ത്തല: ചേര്‍ത്തല കോടതിയുടെ 140ാം വാര്‍ഷികത്തില്‍ ‘നീതി ന്യായം @ചേര്‍ത്തല’ എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോടതി സമുച്ചയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് കെ.കെ. ബാലകൃഷ്ണന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
നീതിതേടി കോടതിയിലെത്തുന്ന കക്ഷികള്‍ക്ക് പരമാവധി വേഗത്തില്‍ നീതി നൽകാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ഡിജിറ്റലൈസേഷന്റെ വഴികളിലേക്ക് ജുഡീഷ്യറിയും മാറുമ്പോള്‍ സാങ്കേതിക മികവ് പ്രയോജനപ്പെടുത്താന്‍ അഭിഭാഷകരും അനുബന്ധ ജീവനക്കാരും സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആര്. പ്രമോദ് അധ്യക്ഷനായി.
അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എം. വാണി, ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി ചെയര്മാന് പ്രമോദ് മുരളി, സബ് ജഡ്ജ് എസ്. ലക്ഷ്മി, അഡീഷണല്‍ മുന്‍സിഫ് എം. മഹേഷ്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ഷെറിന് കെ. ജോർജ്, മുന്‍ എം.പി എ.എം. ആരിഫ്, ബാര്‍ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. സുധീര്‍, സബ് കോടതി ശിരസ്തദാര്‍ സി.ആര്. രാജേഷ്, അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോ. സെക്രട്ടറി ബി. സോമനാഥപിള്ള, ബാര്‍ അസോസിയേഷൻ ട്രഷറര്‍ അഡ്വ.വി.പി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.