ചേർത്തല: കുഞ്ഞൻ കാറും ഇലക്ട്രിക് സകൂട്ടറും സ്വന്തമായി നിർമിച്ച് താരമായി മാറുകയാണ് ചേർത്തല കളവംകോടം ഇന്ദ്രധനുസിൽ രാകേഷ് ബാബുവെന്ന 30കാരൻ. ഇന്ധന വിലവർധന ആഘാതം സൃഷ്ടിച്ചപ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ എന്ന ആശയത്തിലേക്ക് വഴിമാറിയത്.
ഒരു കാലഘട്ടത്തിൽ അടക്കിവാണ ഇരുചക്രവാഹനമായ വിജയ് സൂപ്പറിനോട് സാമ്യമുള്ള രീതിയിലാണ് ഇതിെൻറ നിർമാണം. പിതാവ് സുരേഷിെൻറ എൻജിനീയറിങ് വർക്ഷോപ്പിലാണ് സ്കൂട്ടർ പിറവിയെടുത്തത്.
പഴയ ഇലക്ട്രിക് സ്കൂട്ടറിെൻറ 250 വാൾട്ട് ഹബ് മോട്ടറും 13,000 രൂപ ചെലവഴിച്ച് 12 വോൾട്ടിെൻറ നാല് പുതിയ ബാറ്ററിയും ഘടിപ്പിച്ചു. വിജയ് സൂപ്പറിെൻറ മാതൃകയിൽ ജി.ഐ ഷീറ്റിൽ ബോഡിയും പണിതതോടെ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ റെഡി. എട്ട് മണിക്കൂർ ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കാം.
സ്കൂട്ടറിനെക്കുറിച്ച് സൃഹുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ രാകേഷ് ബാബു വിജയ് സൂപ്പറായി മാറി. ചേർത്തല ഓട്ടോകാസ്റ്റിൽ ജോലിക്കുപോകുന്നത് ഈ സ്കൂട്ടറിലാണ്. ആളുകൾ വലിയ കൗതുകത്തോടെ നോക്കുകയും കൈകാണിച്ച് നിർത്തി സെൽഫിയും എടുക്കുേമ്പാൾ മനസ്സിൽ സ്റ്റാർ തിളക്കം തോന്നാറുണ്ടെന്ന് രാകേഷ് ബാബു പറഞ്ഞു. 30,000 രൂപയോളം ചെലവായ സ്കൂട്ടറിന് പലരും വിലക്ക് ചോദിക്കുകയും ഇതുപോലൊെരണ്ണം നിർമിച്ചുതരുമോയെന്നും ചോദിക്കാറുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിന് മുമ്പ് 'ഫോക്സ് വാഗൻ ബീറ്റിൽ' ഇനത്തിലെ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന കുഞ്ഞൻ കാർ നിർമിച്ചിരുന്നു.
കാർ ശേഖരമുള്ളവരും സിനിമ പ്രവർത്തകരും 40,000 രൂപ ചെലവ് വന്ന കുഞ്ഞൻ കാറിന് രണ്ടരലക്ഷം വരെ വിലപറഞ്ഞെങ്കിലും കൊടുത്തില്ല. അടുത്ത ലക്ഷ്യവും കാറ് നിർമാണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഹരമായി മാറിയ കഥാപാത്രം മിസ്റ്റർ ബീൻ സഞ്ചരിക്കുന്ന കുഞ്ഞൻ വാഹനത്തിെൻറ ആദ്യഘട്ട നിർമാണം തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.