ചേര്‍ത്തല: നഗരത്തിലെ ഏറ്റവും തിരക്കേറിയ സെന്റ് മേരീസ് പാലം പുനർനിർമിക്കാൻ പൊളിച്ചിട്ടിട്ട് ഒരുവർഷം. 10 മാസം കാലാവധി പറഞ്ഞ് തുടങ്ങിയ നിർമാണ ജോലികൾക്ക് നിലവിൽ സ്റ്റേയും. ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പാലത്തിന്റെ നിർമാണമാണ് നിര്‍ത്തിവെച്ചത്. ഒമ്പത് തൂണുകളുമായി നിർമാണം തുടങ്ങുകയും മധ്യഭാഗത്ത് വലിയ രീതിയിൽ കോൺക്രീറ്റും കഴിഞ്ഞപ്പോഴാണ് പാലത്തിന്റെ ഉയരം കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ചീഫ് എന്‍ജിനീയർ നിര്‍ത്തിവെക്കല്‍ നോട്ടീസ് നല്‍കിയത്. പാലത്തിന് അഞ്ച് മീറ്റര്‍ ഉയരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജലഗതാഗത വകുപ്പ് പറയുന്നപോലെ പാലം നിർമിക്കണമെങ്കില് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടവരുമെന്ന് കരാർ കമ്പനി പറയുന്നു. പാലവുമായി ബന്ധപ്പെട്ട് ആറ് സമീപപാതകളാണുള്ളത്. അതെല്ലാം നിലനിര്‍ത്തിയുള്ള രൂപരേഖയിലായിരുന്നു 2022 ജൂലൈയിൽ നിർമാണം തുടങ്ങിയത്. മന്ത്രി പി. പ്രസാദിന്റെ നേരിട്ടുള്ള ഇടപെടലില്‍ പ്രത്യേക യോഗം വിളിച്ച് നിർമാണം വേഗത്തിലാക്കാനും നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് തടസ്സം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.