ചേര്‍ത്തല: വയലാര്‍ വെസ്റ്റ് മണ്ഡലത്തിലുൾപ്പെട്ട കോണ്‍ഗ്രസ് ഒളതല മേഖല ഓഫിസിനുനേരെ ആക്രമണം. തിരുവോണനാളില്‍ രാത്രിയില്‍ നടന്ന ആക്രമണത്തില്‍ ജനലുകളും വാതിലുകളും തകര്‍ന്നു. നിർമാണം നടന്നുവരുകയായിരുന്ന ഓഫിസിനുനേരെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 10 വര്‍ഷത്തോളമായി നിർമാണം തുടങ്ങിയിട്ടും ഓഫിസ് പൂര്‍ത്തിയാക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമുണ്ട്. ഇതിെൻറ തുടര്‍ച്ചയാകാം അക്രമമെന്ന് സി.പി.എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ: അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ഓഫിസ് ബോർഡും നശിപ്പിച്ചു.കരൂർ ജങ്ഷനിൽ കഴിഞ്ഞ ശനിയാഴ്ചയും കൊടിമരം നശിപ്പിച്ചിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതാണ് വ്യാപകമായി കൊടിമരം നശിപ്പിക്കാൻ പ്രേരണയായതെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എസ്. പ്രഭുകുമാർ പറഞ്ഞു.പുലിയൂർ: വെഞ്ഞാറുംമൂട് കൊലപാതകത്തിെൻറ മറവില്‍ പുലിയൂര് പഞ്ചായത്തിലെ ഇലഞ്ഞിമേല്‍, തോന്നക്കാട് പ്രദേശങ്ങളിലെ കോണ്‍ഗ്രസ് കൊടിമരങ്ങളും മണ്ഡപവും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.