ചേർത്തല: നഗരസഭ വിവിധയിടങ്ങളിൽ നിർമിച്ച ഇ-ടോയ്ലറ്റുകൾ നശിച്ച് സാമൂഹിക വിരുദ്ധരുടെ താവളമായി. 2016 നഗരസഭയുടെ തനത് ഫണ്ടിൽ 4,66,773 രൂപ ഉൾപ്പെടുത്തി താലൂക്കാശുപത്രിക്ക് സമീപവും നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോപ്ലക്സിന്റെ കിഴക്ക് ഭാഗത്തും, സ്വകാര്യ ബസ് സ്റ്റാന്റിന് സമീപവും തെക്കെ അങ്ങാടി കവലക്ക് തെക്കുവശം വാട്ടർ അതോറിറ്റി പമ്പിന് സമീപവും ചേർത്തല സെന്റ് മേരീസ് ഹൈസ്കൂളിന് സമീപത്തുള്ള പാർക്കിലുമാണ് ഇ-ടോയ്ലറ്റ് കൾ നിർമിച്ചത്.കെൽട്രോണിനാണ് നിർമാണ ചുമതല.
പ്രാഥമികാവശ്യത്തിന് എത്തുന്നയാൾ ഒരു രൂപ നാണയം നിക്ഷേപിച്ചാൽ മാത്രമെ വാതൽ തുറക്കുകയുള്ളു. ആവശ്യം കഴിയുമ്പോൾ തനിയെ ശുചീകരണം നടത്തുന്നതായിരുന്നു സംവിധാനം. എന്നാൽ സ്ത്രീകൾക്കും, മുതിർന്നവർക്കും ഇതുമായി വേണ്ടത്ര അവബോധമില്ലാതിരുന്നതാണ് ഇ-ടോയറ്റ് പാാടെ അവതാളത്തിലാകാൻ കാരണമെന്ന്പ്രദേശവാസികൾ പറയുന്നു. സ്വകാര്യ ബസ്സ്റ്റാൻഡിൽ നിർമ്മിച്ച ഇ-ടോയിലറ്റിന് സമീപം നഗരസഭയുടെ തന്നെ കംഫർട്ട് സ്റ്റേഷൻ നിലവിലുണ്ട്.
കംഫർട്ട് സ്റ്റേഷനിൽ ആളുകൾ കയറുന്നുണ്ടെങ്കിലും ഇ-ടോയ്ലറ്റിൽ ആരും കയറാറില്ല. രാത്രി കാലങ്ങളിൽ ഇതിന്റെ വാതിൽ തള്ളി തുറന്ന് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്. ഉപയോഗശൂന്യമായ ഇ-ടോയ്ലറ്റ് മിക്ക സ്ഥലത്തും തുരുമ്പ് വന്ന നശിച്ച സ്ഥിതിയാണ്. രാത്രി കാലങ്ങളിൽ വാതലുകളും മോട്ടോർ പമ്പുസെറ്റുകളും സാമൂഹ്യ വിരുദ്ധർ നഷ്ടപെടുത്തിട്ടുണ്ട്.
ഇ-ടോയ്ലറ്റ് നിർമിച്ച കെൽട്രോണിന് ഭരണ നേതൃത്വം വൻ തുക നൽകാനുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് വരുന്നവർ നിക്ഷേപിക്കുന്ന പൈസ അതാത് മാസം തുറന്നെടുക്കാൻ നഗരസഭയെ കെൽടോൺ ചുമതലപെടുത്തിരുന്നതും നടന്നില്ല. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 2014-18 കാലയളവിൽ 90 ലക്ഷം രൂപ മുടക്കി നഗരസഭ നഗരത്തില്‍ വിവിധയിടങ്ങളിലായി നിര്‍മിച്ച മോഡുലാര്‍ ശുചിമുറികളും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാതെ കാടുകയറി നശിക്കുകയാണ്. 2019 മാര്‍ച്ചില്‍ തുടങ്ങിയ പദ്ധതിയില്‍ 54 മോഡുലാര്‍ ശുചി മുറികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താലൂക്കാശുപത്രിക്കു സമീപം അടക്കം 39 ശുചി മുറികള്‍ വാട്ടര്‍ ടാങ്കടക്കം നിര്‍മാണം പൂര്‍ത്തികരിച്ചെങ്കിലും ഇപ്പോള്‍ ഇവിടെയും കാടു കയറി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.