ചേര്‍ത്തല: ജോലിയുപേക്ഷിച്ച് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞ യുവാവിന്റെ സ്ഥലത്തെ വിളകള്‍ സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചു.വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത് വി.എസ്. നന്ദകുമാറിന്റെ തോട്ടത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.വയലാര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മുക്കണ്ണന് കവലക്ക് സമീപം ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷിയിറക്കിയത്.
തണ്ണിമത്തനും കുക്കുമ്പറുമാണ് കൃഷിചെയ്തിരുന്നത്. വിളവെടുക്കാന്‍ പാകമായവയാണ് മോഷ്ടിക്കപ്പെട്ടത്. പാതിവളര്ച്ച എത്തിയ തണ്ണിമത്തനും കുക്കുമ്പറും പറിച്ച് നശിപ്പിച്ചു.
ഒന്നര ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയതെന്ന് നന്ദകുമാര്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നന്ദകുമാര്‍, ഒന്നരവര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയത്. വയലാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി മൂന്നരയേക്കര് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.