ചേർത്തല: പെട്രോൾ കയറ്റിവന്ന ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തി. ചേർത്തല-അർത്തുങ്കൽ ബൈപാസിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. സെൻറ് മേരീസ് ഫ്യുവൽസ് ഉടമ തിരുവനന്തപുരം നെല്ലിമൂട് ആർ. അജിതയുടെ ഉടമസ്ഥതയിെല ടാങ്കർ ലോറി എറണാകുളത്തുനിന്ന് ഇന്ധനം കയറ്റി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ചേർത്തല ഭാഗത്താണ് ചോർച്ച യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്.
കാലപ്പഴക്കത്താൽ ടാങ്കിന് താഴെ ദ്രവിച്ചിരുന്നു. ഇതിൽനിന്നാണ് ചോർച്ച ഉണ്ടായത്. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും ചേർത്തല പൊലീസിെൻറയും അവസരോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.
ന്യൂമാറ്റിക് ബാഗും സോപ്പും ഉപയോഗിച്ച് താൽക്കാലികമായി ചോർച്ച ഒഴിവാക്കിയശേഷം സമീപെത്ത അശ്വതി പെട്രോൾ പമ്പിൽ എത്തിച്ച് ഇന്ധനം മാറ്റുകയായിരുന്നു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചേർത്തല ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. സന്തോഷ്, അസി. സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ്, സീനിയർ ഫയർ ഓഫിസർമാരായ മണിക്കുട്ടൻ, പി. ഷിബു, ചേർത്തല സി.ഐ പി. ശ്രീകുമാർ, എസ്.ഐ എം. ലൈസാദ് മുഹമ്മദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.