ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശെൻറ ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക സംഘം അനുബന്ധമായ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കണമെന്ന് യൂത്ത് മൂവ്മെൻറ്. യൂത്ത്മൂവ്മെൻറിെൻറ നേതൃത്വത്തിൽ അഴിമതി വിരുദ്ധ കൂട്ടായ്മ വെള്ളിയാഴ്ച സംഘടിപ്പിക്കും. മഹേശൻ അധികാര സ്ഥാനത്ത് ഇരുന്ന കാലയളവിൽ ചേർത്തല, കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയനുകളിലും പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളുമായും ബന്ധപ്പെട്ടും കോടികളുടെ ക്രമക്കേടാണ് നടന്നതെന്ന് യൂത്ത് മൂവ്മെൻറ് യൂനിയൻ പ്രസി. ജെ.പി. വിനോദ്, സെക്രട്ടറി അജയൻ പറയകാട് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്കൂളിൽ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് പെരുമ്പളം, പൂച്ചാക്കൽ സ്വദേശികളിൽനിന്ന് 40 ലക്ഷം വീതം വാങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11ന് മൂന്നു കേന്ദ്രത്തിലായി കൂട്ടായ്മ നടത്തും. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ ഓഫിസിനു സമീപം യൂനിയൻ സെക്രട്ടറി വി.എൻ. ബാബു, കണിച്ചുകുളങ്ങര ദേവീക്ഷേത്രം ജങ്ഷനിൽ യൂത്ത്മൂവ്മെൻറ് യൂനിയൻ പ്രസിഡൻറ് ജെ.പി. വിനോദ് എന്നിവർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.