സി.​വി. സ​തീ​ശ​ന്‍

പോക്‌സോ കേസില്‍ സി.പി.ഐ നേതാവ്​ അറസ്റ്റിൽ

ചേ​ര്‍ത്ത​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ സി.​പി.​ഐ നേ​താ​വ്​ അ​റ​സ്റ്റി​ൽ. പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി ചേ​ര്‍ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ചേ​ര്‍ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡ് കു​റു​പ്പ​ന്‍കു​ള​ങ്ങ​ര വി.​വി ഗ്രാം ​കോ​ള​നി​യി​ല്‍ സി.​വി. സ​തീ​ശ​നെ​യാ​ണ് (51) അ​റ​സ്റ്റ്​ ചെ​യ്ത​ത്. അ​ര്‍ത്തു​ങ്ക​ല്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ പി.​ജി. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ല്‍നി​ന്ന്​ ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്‌ ചെ​യ്തു.

സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍സ​ലി​ങ്ങി​നി​ടെ പെ​ൺ​കു​ട്ടി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​നെ​ത്തു​ട​ര്‍ന്ന്​ കൂ​ടി​യ അ​ടി​യ​ന്ത​ര മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഇ​യാ​ളെ പാ​ര്‍ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി. 

Tags:    
News Summary - man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.