ചേര്‍ത്തല: കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ മുട്ടം മാര്‍ക്കറ്റ് ആധുനിക രീതിയിൽ നിർമിച്ചെതെന്ന് അവകാശപ്പെടുമ്പോഴും മത്സ്യവ്യാപാരികളടക്കം അശാസ്ത്രീയമാണെന്ന് കാട്ടി രംഗത്ത് എത്തിയത് വിവാദമാകുന്നു. നിലവിലെ നിര്മിതികളില് നിരവധി പരിമിതികളുണ്ടെന്നും പ്രയോജനകരമാക്കാന്‍ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള മത്സ്യവ്യാപാരികളും തൊഴിലാളികളും രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
മുന്‍ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 80 ലക്ഷം വിനിയോഗിച്ചാണ് താലൂക്കിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുട്ടം മാര്‍ക്കറ്റ് നവീകരിച്ചത്. 16 ആധുനിക തരത്തിലുള്ള മത്സ്യ സ്റ്റാളുകളും ലേല ഹാളുമായാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍, ഇവിടേക്ക് മത്സ്യം വാങ്ങാൻ എത്തുന്ന പ്രായമായവർക്കും സ്ത്രീകൾക്കും പടികയറി മുകളിൽ എത്താനാകില്ലെന്ന് കാട്ടിയാണ് മത്സ്യവ്യാപാരികൾ രംഗത്ത് എത്തിയത്.
ബുധനാഴ്ച രാവിലെ മത്സ്യവിൽപനക്കാരിയായ വയലാർ സ്വദേശിനി ലളിത ലേലഹാളിൽനിന്ന് ഇറങ്ങവെ വീണ് കാലിലെ ഇരുമുട്ടിനും പരിക്കേറ്റു. മലിനജലം ഒഴുക്കാനുള്ള സംവിധാനവും നിലവിൽ പണിതിട്ടില്ല. ഇത് പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് മത്സ്യവ്യാപാര രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.
മാര്‍ക്കറ്റിന്റെ സമ്പൂര്‍ണ വികസനത്തിനായി മന്ത്രി പി. പ്രസാദ് ഇടപെട്ട് കിഫ്ബിയില്‍ ഉള്‍പെടുത്തി 3.7 കോടിയുടെ പദ്ധതിയില്‍ പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല. ഇത് അധികൃതരിൽനിന്ന് അനാസ്ഥയാണ് ഉണ്ടാക്കിയതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി സൂചിപ്പിച്ചിരുന്നു. വ്യാപാരികളെയടക്കം പൂര്‍ണമായി ഒഴിപ്പിച്ച് എല്ലാതരത്തിലൂം പൂര്‍ണമായ നിര്‍മാണമായിരുന്നു പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 70ഓളം വരുന്ന വ്യാപാരികളെയടക്കം മാറ്റുന്നത് ശ്രമകരമായിരുന്നതിനാല് അതിലേക്കു കടന്നില്ല.
പദ്ധതിക്കാവശ്യമായ സൗകര്യമൊരുക്കാത്തതില് മന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ത്തിയിരുന്നു. നഗരത്തിനും താലൂക്കിനും പദ്ധതി ആവശ്യമാണെന്നും എല്ലാ ഭാഗത്തുനിന്നും ഇതിനായി സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.