ചേർത്തല: ഓണക്കാല പച്ചക്കറി കൃഷിക്കും പൂകൃഷിക്കും വിവിധയിടങ്ങളിൽ തുടക്കം കുറിച്ചു. കഞ്ഞിക്കുഴി ലാഫിയാലോ പറമ്പിൽ മൂന്നേക്കറിലാണ് ഓണപ്പൂന്തോട്ടം ഒരുക്കുന്നത്. പതിനയ്യായിരം ചുവട് ബന്ദി മൂന്നു നിറങ്ങളിലും, നാലായിരം വാടാമല്ലികളും വ്യത്യസ്ത നിറങ്ങളിൽ മറ്റു പൂക്കളുമാണ് കൃഷി ചെയ്യുന്നത്.
മായിത്തറയിൽ കർഷകൻ വി.പി. സുനിലിന്റെ തോട്ടത്തിൽ സി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ സംയോജിതയുടെ കൃഷിയുടെ ജില്ലതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. ബിമൽ റോയ്, കൃഷി ഓഫിസർ വി. റെജി, പി. തങ്കച്ചൻ, എസ്. സനിൽ, എസ്.ഡി. അനില, മിനി പവിത്രൻ, സ്മിയ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല അഗ്രികൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മരുത്തോർവട്ടത്ത് പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സംഘം പ്രസിഡൻറ് പി. ഷാജി മോഹൻ അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. ശശികല, ശ്രീജിത്ത് എ. അജി, എം.എ. കുഞ്ഞുമുഹമ്മദ്, കൃഷി ഓഫിസർ റെജി, ബോർഡ് അംഗം കെ.വി. ചന്ദ്രബാബു, ജി. അജിത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.