ചേർത്തല: എസ്.എൻ ട്രസ്റ്റ് െതരഞ്ഞെടുപ്പിൽ വ്യാജ ഒപ്പിട്ട് നാമനിർദേശപത്രിക നൽകിയതായും ഇവർക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ആലപ്പുഴ ജില്ല കമ്മിറ്റി ചീഫ് റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകി.
ചേർത്തല എസ്.എൻ കോളജിൽ 3(ഡി) വിഭാഗത്തിൽ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഒൗദ്യോഗിക പാനലിന് എതിരായി 115 പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ പലതും വ്യാജ ഒപ്പിട്ട് നൽകിയതാണെന്നാണ് സംശയിക്കുന്നത്.
ചെങ്ങന്നൂരിൽനിന്ന് മാത്രം നൽകിയ 12 പത്രികകൾ അംഗങ്ങൾ അറിയാതെയാണ് നൽകിയതെന്ന് കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. തങ്ങളുടെ പേരിൽ വ്യാജമായി നിർമിച്ച് ഒപ്പിട്ട് സമർപ്പിച്ച അപേക്ഷകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ അപേക്ഷയും നൽകിയിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ പേരിൽ വ്യാജ അപേക്ഷ സമർപ്പിച്ചവർക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് 3(ഇ) വിഭാഗത്തിൽ മരിച്ചയാളുടെ പേരിലും പത്രിക നൽകിയതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.