ചേർത്തല: വയലാറിൽ എത്തച്ചേരാനാകാതെ സിന്ധു വർമ അങ്ങകലെ 'അന്തിയുറങ്ങേ'ണ്ടി വന്നതിെൻറ ദുഃഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും. അനശ്വര കവി വയലാർ രാമവർമയുടെ ഇളയമകൾ സിന്ധു (53) കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് രാഘവപ്പറമ്പിനോട് വിടപറഞ്ഞ് അന്ത്യകർമങ്ങൾ പാലക്കാട്ട് നടത്തേണ്ടിവന്നത്.
ഭർത്താവ് കൃഷ്ണകുമാറിനൊപ്പം ചാലക്കുടിയിൽ ലായത്തിൽ മഠത്തിലായിരുന്നു താമസം. വയലാർ രാമവർമയുടെ ചരമദിനമായ തുലാം 10ന് ഒരാഴ്ചമുമ്പേ സിന്ധു വയലാറിൽ എത്തുമായിരുന്നു. അച്ഛെൻറ സ്മൃതി മണ്ഡപവും പരിസരവുമെല്ലാം വൃത്തിയാക്കുന്നതിലും പുഷ്പങ്ങൾകൊണ്ട് അലങ്കരിക്കുന്നതിലും മുമ്പന്തിയിലുണ്ടാവും സിന്ധു.
തലേദിവസം മുതൽതന്നെ രാഘവപ്പറമ്പിൽ അനുസ്മരണ ചടങ്ങിനെത്തുന്ന നിരവധി ചെറുതും വലുതുമായ സാംസ്കാരിക നേതാക്കളെ സ്വീകരിക്കാൻ വയലാർ ശരത് ചന്ദ്രവർമക്കൊപ്പം സിന്ധുവും യമുനയും ഇന്ദുലേഖയുമടക്കം എല്ലാവരും ഓടിനടക്കുന്ന കാഴ്ച നിറകണ്ണുകളോടെയാണ് പ്രദേശവാസികൾ സ്മരിക്കുന്നത്.
പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയോടൊപ്പമാണ് അമ്മ ഭാരതി തമ്പുരാട്ടി വർഷങ്ങളായി താമസിച്ചിരുന്നത്. അമ്മയെയും വിളിച്ചുകൊണ്ടാണ് പതിവ് തെറ്റാതെ കുടുംബവീടായ രാഘവപ്പറമ്പിലെത്തുക. നാട്ടുകാർക്കും പ്രിയപ്പെട്ടവളായിരുന്നു. വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്. ചന്ദ്രമതി തമ്പുരാട്ടി 2018ലാണ് മരിച്ചത്.
അവരുടെ ആഗ്രഹപ്രകാരം രാഘവപ്പറമ്പിൽ രാമവർമക്കൊപ്പമാണ് അടക്കിയിരിക്കുന്നത്. സിന്ധുവിെൻറ മൃതദേഹവും ചേർത്തലയിൽ കൊണ്ടുവരണമെന്നായിരുന്നു ശരത്തിെൻറയും ആഗ്രഹം. എന്നാൽ, കോവിഡ്ബാധയും ഇപ്പോഴുള്ള പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ഒലവക്കോട് ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്. കേരള സർവകലാശാല പിഎച്ച്.ഡി വിദ്യാർഥിനി മീനാക്ഷി ഏകമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.