ചേര്‍ത്തല: കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ വ്യക്തിക്ക് ആറരവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. 2019 നവംബര്‍ 22ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആലുങ്കല്‍ വീട്ടില്‍ ജോമോനെ (47)യാണ് ചേര്‍ത്തല അതിവേഗ സ്പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പ്രോസിക്യൂഷന് 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി.
പൂച്ചാക്കല്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.കെ.സുദര്ശനന് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.ഐമാരായ സി.ഐ മാര്ട്ടിന്, സി.പി.ഗോപാലകൃഷ്ണന്, സി.പി.ഒ എസ്. ലേഖ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരീഷ്, സുനിത എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്ത്തികേയന്, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.