ചേര്‍ത്തല: വിവിധ ഇടങ്ങളിൽ എക്സൈസ് പരിശോധനയിൽ മൂന്നുകിലോ കഞ്ചാവും കോടയും മദ്യവുമായി മൂന്നുപേർ പിടിയിലായി. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ മായിത്തറ പള്ളത്ത് വീട്ടില്‍ പി.കെ. ബോബനെയാണ് (23) മൂന്നുകിലോ കഞ്ചാവുമായി പിടികൂടിയത്.
മായിത്തറയില്‍ വില്പനക്കായി കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടയിലായിരുന്നു എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ വി.ജെ. റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രിവന്റിവ് ഓഫിസര്‍മാരായ എം.എസ്. സുഭാഷ്, ബെന്നി വര്‍ഗീസ്, ഓഫിസര്‍മാരായ ഷിബു പി.ബെഞ്ചമിന്‍, ടി.ആര്. സാനു, ജി. മണികണ്ഠന്, കെ.ആര്. രാജീവ്, എ.പി. അരുണ്‍, എന്‍.എസ്. സ്മിത, വിനോദ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വ്യാജ ചാരായ നിര്‍മാണത്തിനിടെ തണ്ണീര്‍മുക്കം 19ാം വാര്‍ഡില്‍ ആനത്തറവീട്ടില് പുഷ്കരനെ (65) പ്രിവന്റിവ് ഓഫിസര്‍ ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി. 30ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഓഫിസര്‍മാരായ ടി.ആര്. സാനു, വിഷ്ണുദാസ്, എസ്. സുലേഖ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അനധികൃത മദ്യവില്പന നടത്തിയതിന് പള്ളിപ്പുറം പത്താംവാര്‍ഡില്‍ കോലോത്തുചിറ വീട്ടില്‍ ബേബിയെ റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.