പാണാവള്ളി: 20 കിലോ കഞ്ചാവുമായി ആഡംബര കാറിൽ കടന്നുകളയാൻ ശ്രമിച്ച പാണാവള്ളി വെളുത്തേടത്ത് വീട്ടിൽ ഷിഹാബിനെ (27) ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാർ കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ചയാണ് പൂച്ചാക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രഹസ്യസന്ദേശത്തെ തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുനിർത്തി കാർ പരിശോധിച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. വലിയ ബാഗിൽ ആറ് ചെറിയ പാക്കറ്റിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവുകേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തല തഹസിൽദാർ ഉഷയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
എസ്.ഐ ഗോപാലകൃഷ്ണൻ, സുദർശനൻ, രാജേന്ദ്രൻ, സുനിൽരാജ്, സി.പി.ഒമാരായ നിസാർ, നിത്യ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.