ആലപ്പുഴ: സുഹൃത്തിനെ അമ്മിക്കല്ലിന് അടിച്ചുകൊന്ന് നാട് വിട്ട പ്രതിയെ എട്ട് വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് സംഘം പിടികൂടി. 2013 ജൂൺ 27ന് നൂറനാട്ടിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന പത്തനാപുരം കണ്ടള്ളൂർ നവിത മൻസിലിൽ ഇർഷാദ് മുഹമ്മദിനെ (24) കൊലപ്പെടുത്തിയ കേസിൽ പത്തനാപുരം പുന്നല സ്വദേശി പ്രമോദാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് ചൊവ്വാഴ്ചയാണ് പിടികൂടിയത്.
കണ്ണൂരിൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന പ്രമോദ് അവിടെനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചാണ് സുഹൃത്തായ ഇർഷാദിെൻറ അടുക്കൽ എത്തുന്നത്. നൂറനാട്ടിൽ വർക്ക്ഷോപ് ജീവനക്കാരനായ ഇർഷാദും പ്രമോദും ചേർന്ന് 2000 രൂപക്ക് മൊബൈൽ ഫോൺ വിറ്റശേഷം മദ്യപിച്ചു. പിന്നീട് ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങി ഇർഷാദ് താമസിച്ചിരുന്ന വീട്ടിലെത്തി. ഭക്ഷണം പാകംചെയ്യുന്നത് സംബന്ധിച്ച തർക്കം അടിപിടിയിലായി. കണ്ണിനും കാലിനും മർദനമേറ്റ പ്രമോദ് പിന്നീട് വീടിന് പുറത്തെ അമ്മിക്കല്ല് ഇളക്കി ഉറങ്ങിക്കിടന്ന ഇർഷാദിെൻറ തലയിൽ ഇടിച്ചുകൊലപ്പെടുത്തി നാടുവിടുകയായിരുന്നു. ഇർഷാദിെൻറ മൃതദേഹം വീട്ടിൽ കിടന്ന് അഴുകി ദുർഗന്ധം വമിച്ച ശേഷമാണ് നാട്ടുകാർ കൊലപാതകവിവരം അറിയുന്നത്.
ലോക്കൽ പൊലീസ് രണ്ടുമാസം കേസ് അന്വേഷിച്ചെങ്കിലും 2013 ആഗസ്റ്റ് മുതൽ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. കൊലയാളിയെക്കുറിച്ച സൂചന ഇല്ലായിരുെന്നങ്കിലും കൊല്ലപ്പെടുന്നതിന് മുമ്പ് ഇർഷാദിെൻറ കൂടെ അപരിചിതനെ കെണ്ടന്ന അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്.
മൊബൈൽ ഇല്ലാതെ, സ്ഥിരതാമസമാക്കാതെ കറക്കം
ആലപ്പുഴ: എട്ട് വർഷത്തോളം മൊബൈൽ ഫോൺ ഉപയോഗിക്കാതെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാതെ സ്ഥിരമായി ഒരിടത്തും നിൽക്കാതെയാണ് പൊലീസിെൻറ കണ്ണുവെട്ടിച്ച് പ്രതി പ്രമോദ് കറങ്ങിനടന്നത്. ഇതിനിെട തമിഴ്നാട്ടിലെ പല വർക്ക്ഷോപ്പുകളിൽ േജാലിചെയ്ത പ്രമോദ് രണ്ടുമാസത്തിൽ കൂടുതൽ ഒരുസ്ഥലത്തും നിന്നിരുന്നില്ല. അകലെയുള്ള സ്ഥലങ്ങളിൽ മാറി േജാലി ചെയ്തുവരുന്നതായിരുന്നു ഇയാളുടെ രീതി. അമ്മ മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ സഹോദരിയുടെ തമിഴ്നാട് സ്വദേശിയായ ഭർത്താവിനെ നിരീക്ഷിച്ച് ചോദ്യം ചെയ്തതിൽ ഇയാൾ ചെന്നൈയിൽ ഉെണ്ടന്ന വിവരം കിട്ടിയെങ്കിലും കെണ്ടത്താനായില്ല. പിന്നീട് അളിയെൻറ പ്രദേശമായ തിരുപ്പൂരിലെ 30 കി.മീ. പരിധിയിൽ വർക്ക്േഷാപ്പുകളിലും പാറക്വാറികളിലും നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
കെട്ടിക്കിടക്കുന്ന കൊലപാതകക്കേസുകളുടെ ചലഞ്ച് ഏറ്റെടുത്ത് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അജിമോൻ, പ്രതിജ് കുമാർ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.