ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തിെൻറ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ് പിടിയിൽ.
യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ് എടത്വയാണ് എടത്വ പൊലീസിെൻറ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിപ്പാട്ടുവെച്ചാണ് പ്രതിയെ പിടികൂടിയത്.
ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്ഷനില്‍വെച്ച് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതേ തുടർന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിെൻറ മറവില്‍ ചാരായം കടത്തുന്ന വിവരം പൊലീസ് മനസ്സിലാക്കുന്നത്.
ഇവരില്‍നിന്നാണ് പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അനൂപിനെക്കുറിച്ച് കൂടുതല്‍ വിവരം െപാലീസ് ശേഖരിച്ചത്. ഒളിവിലായ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒരുമാസത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. അനൂപിനെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കം ചെയ്െതന്ന വിശദീകരണവുമായി യുവമോര്‍ച്ച ജില്ല നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.എടത്വ സി.ഐ പ്രതാപചന്ദ്രന്‍, എസ്.ഐ ഷാംജി, സി.പി.ഒമാരായ വിഷ്ണു, സനീഷ്, ശ്യാം, പ്രേംജിത്ത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.