ആലപ്പുഴ: ജില്ലയിൽ നാല് മാസത്തിനിടെ 187 നാർക്കോട്ടിക് ഡ്രഗ്‌സ് നിയമപ്രകാരമുള്ള കേസുകളിൽ 188 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കളുടെ ഉൽപാദനവും വിതരണവും തടയുന്നതിന് കൂടിയ ജില്ലതല ജനകീയ സമിതി യോഗത്തിലാണ് എക്‌സൈസ് അധികൃതർ കണക്ക് അവതരിപ്പിച്ചത്. എ.ഡി.എം എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
വിവിധ കേസുകളിലായി 31 കിലോ കഞ്ചാവ്, അഞ്ച് ഗ്രാം ഹഷീഷ് ഓയിൽ, 33 ഗ്രാം എം.ഡി.എം.എ, മൂന്ന് കഞ്ചാവ് ചെടി, 142 ലഹരി ഗുളിക, ലഹരി കടത്താൻ ഉപയോഗിച്ച 16 വാഹനം എന്നിവ പിടിച്ചെടുത്തു. ആലപ്പുഴ ഡിവിഷനിൽ 329 അബ്കാരി കേസുകളും 721 കൊപ്റ്റ കേസുകളും 238 ലിറ്റർ ചാരായവും 1006 ലിറ്റർ വിദേശമദ്യവും 6452 ലിറ്റർ വാഷും പിടിച്ചെടുത്തു.
1,44,200 രൂപ പിഴ ചുമത്തി. ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ ലഹരി നിർമാണം, ഉപയോഗം, വിപണനം എന്നിവ ഫലപ്രദമായി തടയുന്നതിന് ജനുവരി മൂന്നുവരെ സ്പെഷൽ എൻഫോഴ്സ്മെന്‍റ് കാലമായി പ്രഖ്യാപിച്ച് സംയുക്ത പരിശോധന നടത്തിവരുന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ പറഞ്ഞു. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പർ: 18004252696, 155358.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.