കായംകുളം: എസ്.ബി.ഐ കായംകുളം ശാഖയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി മീത്തല പുന്നാട് ചാലിൽ വെള്ളുവ വീട്ടിൽനിന്ന് വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടി ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന അജേഷാണ് (38) അറസ്റ്റിലായത്. നേരത്തേ 10 പ്രതികൾ അറസ്റ്റിലായിരുന്നു.
പ്രതികൾക്ക് കള്ളനോട്ട് പങ്കിട്ട് എടുക്കുന്നതിന് ഇയാളാണ് എറണാകുളത്ത് സൗകര്യം ഒരുക്കി നൽകിയത്. 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ ഇതിനായി ലഭിച്ചെന്ന് ഇയാൾ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കായംകുളത്തുനിന്ന് കള്ളനോട്ട് സംഘം പിടിയിലായത്.
30 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കായംകുളം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി ആർ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയസിംഹൻ, ഷിനോയി എന്നിവർ കണ്ണൂർ ഉരത്തൂരുള്ള ചെങ്കൽ ക്വാറിയിൽനിന്നാണ് അജേഷിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.