ആലപ്പുഴ: വാക്സിനെടുത്തിട്ടും പത്തനംതിട്ട പെരിനാട് സ്വദേശിനി അഭിരാമി മരിച്ച സംഭവത്തിൽ സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പേ വിഷബാധക്കെതിരെ മൂന്നു ഡോസ് വാക്സിനെടുത്തിട്ടും ജീവൻ നഷ്ടമായി. അഭിരാമിക്ക് പ്രാഥമിക ചികിത്സ വൈകിയെന്ന പരാതിയും അന്വേഷിക്കണം. വാക്സിനെക്കുറിച്ച് വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനവും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു.
സംസ്ഥാന സർക്കാർ അടിയന്തരമായി സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കണം. വാക്സിന്റെ ഗുണനിലവാരം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ പരിശോധനക്ക് വിധേയമാക്കണം. തെരുവുനായ് ശല്യത്തിൽനിന്ന് നാടിനെ മോചിപ്പിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.