ഹെൽത്ത്​ കാർഡ്​ പരിശോധന: ഗുരുതര രോഗങ്ങൾ കണ്ടെത്തി

ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഹെ​ൽ​ത്ത്​ കാ​ർ​ഡി​നാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ൽ ക​​ണ്ടെ​ത്തി​യ​ത്​ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​ലാ​ണ്​​ ക്ഷ​യ​വും മ​ന്തും ടൈ​ഫോ​യ്​​ഡും അ​ട​ക്കം സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ത​ദ്ദേ​ശീ​യ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക്​ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള​ സം​വി​ധാ​നം ആ​രോ​ഗ്യ​വ​കു​പ്പ്​ ഒ​രു​ക്കി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും മു​മ്പ്​ അ​പേ​ക്ഷ​ക​രെ ഡോ​ക്ട​ർ നേ​രി​ട്ട് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ശാ​രീ​രി​ക-​കാ​ഴ്ച-​ത്വ​ക്ക്-​ന​ഖം എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന, ര​ക്ത​പ​രി​ശോ​ധ​ന, ടൈ​ഫോ​യ്ഡ്​- ഹെ​പ്പൈ​റ്റൈ​റ്റി​സ് എ ​നി​ർ​ണ​യം, ക​ഫം പ​രി​ശോ​ധ​ന, ടൈ​ഫോ​യ്ഡ് വാ​ക്സി​നേ​ഷ​ൻ, വി​ര പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​വ​​ർ​ക്ക്​ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വീ​ണ്ടും പ​രി​ശോ​ധി​ച്ച്​ രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ച​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ‘ഹെ​ൽ​ത്ത് കാ​ർ​ഡ്’ ഈ ​മാ​സം ഒ​ന്ന്​ മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന്​ 16വ​​രെ സ​മ​യം നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ 2205 ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​നു​ള്ള 26,713 സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 50,000 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.

ടൈ​ഫോ​യ്​​​ഡി​നു​ള്ള വാ​ക്സി​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്ലാ​ത്ത​ത്​ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന മ​രു​ന്നാ​ണ്​ കു​ത്തി​വെ​ക്കു​ന്ന​ത്. ​മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ 220 രൂ​പ​യാ​ണ്​ വി​ല. ഇ​ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. 

ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം

ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ​ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ എ​ടു​ക്ക​ണം. ഒ​രു​വ​ർ​ഷ​മാ​ണ്​ ഇ​തി​ന്‍റെ കാ​ലാ​വ​ധി. ഹെ​ൽ​ത്ത് കാ​ർ​ഡി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ശ്ചി​ത തു​ക ന​ൽ​കി​യാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ലാ​ബ്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. കാ​ര്യ​മാ​യ പ​രി​ശോ​ധ​ന കൂ​ടാ​തെ​യാ​ണി​തെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഡോ​ക്ട​റു​ടെ സീ​ലും മു​ദ്ര​യു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

Tags:    
News Summary - Health card check: Serious diseases detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.