തുറവൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പട്ടണക്കാട് സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് സൂചന. പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് പട്ടണക്കാട് സെന്‍റ് ജോസഫ് പബ്ലിക് സ്കൂളിന്‍റേത്. 60,000 ചതുരശ്ര അടിയാണ് വിസ്തീർണം.
അഞ്ച് നിലകളുള്ള ഈ കെട്ടിടം പൊളിച്ചുനീക്കാൻ കരാർ ഏറ്റെടുത്തത് മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിയാണ്. സ്കൂൾ അധികൃതർക്കുതന്നെയാണ് പൊളിച്ചു നീക്കാനുള്ള ചുമതല.രണ്ടുമാസം കൊണ്ട് കെട്ടിടം പൊളിച്ചു നീക്കുമെന്നാണ് പറഞ്ഞിരുന്നത്.
ജനുവരി ഒന്നിന് പൊളിക്കൽ ആരംഭിച്ചെങ്കിലും ഫെബ്രുവരി ആദ്യ ആഴ്ചയിലെത്തുമ്പോൾ പകുതിയോളം മാത്രമാണ് പൂർത്തിയായത്. 25 കോടി രൂപ കെട്ടിടത്തിന് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ താമസിച്ചതിനാലാണ് തുക അനുവദിക്കാൻ തടസ്സം നേരിട്ടത്.
30 വർഷത്തെ പഴക്കമാണ് സ്കൂൾ അധികൃതർ സമർപ്പിച്ച രേഖകളിൽ കെട്ടിടത്തിന് കണക്കാക്കുന്നത്.100 മീറ്റർ നീളമുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചിട്ടുണ്ട്. പട്ടണക്കാട് ഭാഗത്ത് ലാൻഡ്മാർക്ക് ആയി നിലനിന്നിരുന്ന സ്കൂളാണ് ദേശീയപാത വികസനത്തിനോടൊപ്പം ഇല്ലാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.