സംഭവത്തിൽ നാല് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പിഎം പ്രവർത്തകൻ സുനിക്കുട്ടെൻറ ഉടമസ്ഥതയിലുള്ള സുജ ഹോട്ടലാണ് അടിച്ചുതകർത്തത്. സംഭവത്തിൽ ലോക്കൽ കമ്മിറ്റി അംഗം സുനിൽകുമാർ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രേംജിത്ത്, അശ്വിൻ, വിഷ്ണു എന്നിവരുടെ പേരിലാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് നാലുപേരും പ്രതികളാണ്.വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. സുനിക്കുട്ടേൻറത് പാർട്ടി കുടുംബമാണ്. സി.പി.എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പാർട്ടി പ്രവർത്തകർ തമ്മിൽ ലോക്കൽ കമ്മിറ്റി സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹോട്ടലിലിരുന്ന് സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വാക്തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇവിടെ തർക്കം രൂക്ഷമാണ്.
ബ്രാഞ്ച് സമ്മേളനങ്ങളിൽ വിഷയം സജീവ ചർച്ചയായിരുന്നു. ലോക്കൽ സമ്മേളനത്തിൽ ഇതിെൻറ അലയൊലികളുണ്ടാകാതിരിക്കാനുള്ള നീക്കം നേതൃത്വം നടത്തുന്നുണ്ട്. ശനിയാഴ്ചയാണ് കരീലക്കുളങ്ങര ലോക്കൽ സമ്മേളനം. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി കൂട്ടായ്മ ശനിയാഴ്ച കരീലകുളങ്ങരയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.