എ.​സി റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ന​സ്ര​ത്ത്​ മേ​ൽ​പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ

ക​ട​ന്നു​പോ​കു​ന്നു

എ.സി റോഡിലൂടെ കെ.എസ്​.ആർ.ടി.സി വീണ്ടും ഓടിത്തുടങ്ങും

ആ​ല​പ്പു​ഴ: എ.​സി റോ​ഡ്​ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വെ​ച്ച ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. ന​വീ​ക​ര​ണം 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ മൂ​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ അ​നു​മ​തി ല​ഭി​ച്ച​ത്.

രാ​വി​ലെ 10നു​ശേ​ഷം ഒ​രു​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും വൈ​കീ​ട്ടും ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന്​ സ​ർ​വി​സാ​ണ്​ ഉ​ണ്ടാ​വു​ക. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​ലീ​സ്, കെ.​എ​സ്.​ആ​ർ.​ടി.​സി, നി​ർ​മാ​ണം ന​ട​ത്തു​ന്ന ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ക​ല​ക്ട​ർ​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രാം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ന്‍റെ 80 ശ​ത​മാ​നം നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി. മ​​ങ്കൊ​മ്പ്​ ബ്ലോ​ക്ക്​ മു​ത​ൽ ഒ​ന്നാം​ക​ര വ​രെ​യാ​ണ്​ ഗ​താ​ഗ​ത ത​ട​സ്സ​മു​ള്ള​ത്. ഒ​ന്നാം​ക​ര പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച്​ റോ​ഡി​ന്‍റെ​യും പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ​വ​രി പാ​ത​യി​ലൂ​ടെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക. പ​ണ്ടാ​ര​ക്ക​ള​ത്ത്​ സ​ർ​വി​സ്​ റോ​ഡ്​ പൂ​ർ​ണ​മാ​യും ടാ​റി​ങ്​​ ന​ട​ത്തി ന​വീ​ക​രി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നാ​കും.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കൈ​ന​ക​രി വ​ഴി പോ​കു​ന്ന തോ​ട്ടാ​ശ്ശേ​രി, വ​ണ്ടാ​നം-​ക​ഞ്ഞി​പ്പാ​ടം-​മ​​ങ്കൊ​മ്പ്​ വ​ഴി പോ​കു​ന്ന പു​ളി​ങ്കു​ന്ന്​ സ​ർ​വി​സു​ക​ളു​മാ​ണു​ള്ള​ത്. ച​ങ്ങ​നാ​ശ്ശേ​രി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ബ​സു​ക​ൾ നെ​ടു​മു​ടി​യി​ലാ​ണ്​ സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്​. ആ​ല​പ്പു​ഴ​യി​ലെ​ത്താ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ പി​ന്നെ​യും മ​ണി​ക്കൂ​റു​ക​ൾ സ​മ​യ​മെ​ടു​ക്കും. ക​ണ​ക്ഷ​ൻ ബ​സ്​ കി​ട്ടാ​ത്ത​താ​ണ്​ പ്ര​ധാ​ന​പ്ര​ശ്നം. നേ​രി​ട്ട്​ ആ​ല​പ്പു​ഴ​യി​ലേ​ക്കും ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്കും ബ​സ്​ സ​ർ​വി​സ്​ ന​ട​ത്ത​ണ​മെ​ന്ന കു​ട്ട​നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക്കാ​ണ്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കു​ന്ന​ത്.

കു​ട്ട​നാ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന ബോ​ട്ടു​ക​ളു​ടെ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്. ച​ങ്ങ​നാ​ശ്ശേ​രി, കാ​വാ​ലം, പു​ളി​ങ്കു​ന്ന്​ ​ബോ​ട്ടു​ക​ൾ മു​ട​ങ്ങി​യി​ട്ട്​ ഒ​രു​മാ​സ​മാ​യി. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും ബോ​ട്ടു​ക​ളു​ടെ യ​ന്ത്ര​ത്ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ ഓ​ടി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്. ബോ​ട്ട്​ മു​ട​ക്ക​ത്തി​ൽ വ​ല​ഞ്ഞ കു​പ്പ​പ്പു​റം ഗ​വ. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ടു​ക​ൾ പി​ടി​​ച്ചു​കെ​ട്ടി​യാ​ണ്​ സ​മ​രം ന​ട​ത്തി​യ​ത്. കേ​ടു​പ​റ്റി​യ 17 യാ​ത്രാ​ബോ​ട്ടു​ക​ൾ ഇ​പ്പോ​ഴും ക​ട്ട​പ്പു​റ​ത്താ​ണ്.

നി​ല​വി​ൽ ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ അ​ട​ക്ക​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​ണ്ടാ​നം-​അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല വ​ഴി​യും മു​ഹ​മ്മ-​ത​ണ്ണീ​ർ​മു​ക്കം വ​ഴി​യു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​ൽ കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട​വ​ർ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്​.KSRTC will start running again through AC road

വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ൻ പു​ന​ർ​നി​ർ​മി​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡ്​ 2023 ന​വം​ബ​റി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​ തു​റ​ക്കാ​നു​ള്ള വേ​ഗ​ത്തി​ലാ​ണ്​ ജോ​ലി​ക​ൾ.

Tags:    
News Summary - KSRTC will start running again through AC road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.