ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജില്‍ നടന്ന മെഗാ തിരുവാതിരകളി വേറിട്ടതായി.
ഓണാവധിക്ക് മുന്നോടിയായി കലാലയത്തിൽ എത്തിയ തിരുവാതിരകളിയെ ആഘോഷത്തോടെയാണ് കുട്ടികൾ വരവേറ്റത്. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നൂറോളംപേർ പങ്കാളികളായി. ജില്ല തെഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും കോളജ് യൂനിയന്റെയും ആമുഖ്യത്തിലായിരുന്നു പരിപാടി.
ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ബി. കവിത, ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ മുകേഷ് ആർ. ചന്ദ്രൻ, സ്വീപ്പ് നോഡൽ ഓഫിസർ ഫിലിപ്പ് ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ വി.സി. ജയ, തെഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് ഷിബു സി. ജോബ്, കോളജ് പ്രിൻസിപ്പൽ ഡോ.എ.എ. ഉഷ, മാനേജർ ഫിലോമിന പുത്തൻപുര, പ്രഫ. വി.എസ്. സുലീന എന്നിവർ പങ്കെടുത്തു. കോളജ് വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ ഹെൽപ് ഡെസ്കുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.