ആലപ്പുഴ: വാനരവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി സമ്പർക്കത്തിലുള്ള 12 പേർ ജില്ലയിൽ നിരീക്ഷണത്തിലെന്ന് സൂചന. രോഗം സ്ഥിരീകരിച്ചയാളുമായി വിമാനത്തിൽ യാത്രചെയ്തവരാണിവർ.ഇവരെക്കുറിച്ചുള്ള കൃത്യമായ എണ്ണവും വിവരങ്ങളും ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
രോഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. കൃത്യമായി നിരീക്ഷിക്കുന്ന ഇവരിൽ ആർക്കും രോഗലക്ഷണവും ബുദ്ധിമുട്ടും നിലവിലില്ല. ഭയപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് ആലപ്പുഴയടക്കം അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.