ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കുന്നുകൾ ഇടിച്ച് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ താക്കീതുമായി നടന്ന ജനകീയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. മറ്റപ്പള്ളി കുന്നിലും മണ്ണ്മാന്തിയിലും കൊടി നാട്ടി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രവർത്തകരും പ്രദേശത്തെ സ്ത്രീകളുമടക്കം നൂറുകണക്കിന് നാട്ടുകാർ മാർച്ചിൽ അണിചേർന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നൂറനാട് പത്താം കുറ്റിയിൽ നിന്നും ആരംഭിച്ച മാർച്ച് മറ്റപ്പള്ളി കനാൽ ജങ്ഷനിലുള്ള കുന്നിന്റെ അടിവാരത്തെത്തി കൊടികൾ നാട്ടിയ ശേഷം ആശാൻ കലുങ്ക് ജങ്ഷനിൽ സമാപിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ് അധ്യക്ഷത വഹിച്ചു. കുന്നിടിച്ച് മണ്ണെടുക്കാനുള്ള ശ്രമങ്ങളെ എന്തു വില കൊടുത്തും തടയുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളുമായ എ.നാഷാദ്, നൗഷാദ് .എ.അസീസ്, എസ്.രജനി, വേണു കാവേരി, ബി.അനിൽകുമാർ, ഷൈജു ഉസ്മാൻ, പ്രഭ വി.മറ്റപ്പള്ളി, അയ്യൂബ്ഖാൻ കൊട്ടയ്ക്കാട്ടുശ്ശേരി, ഷാനവാസ് കണ്ണങ്കര, പള്ളിക്കൽ സുരേന്ദ്രൻ, നൂറനാട് രാജൻ പിള്ള, ആർ.രഘുനാഥൻ, സുനി ആനന്ദ്, മുൻ പ്രസിഡന്റുമാരായ പി.ആർ. കൃഷ്ണൻ നായർ, ഓമന വിജയൻ, എസ്.സജി എന്നിവർ സംസാരിച്ചു.
എം.മുഹമ്മദാലി, ആർ.രാജേഷ്, കെ.സുമ, ഉത്തമൻ, പി.ശിവപ്രസാദ്, പി.പി. കോശി, ജസ്റ്റിൻ ജേക്കബ്, അജിത് ശ്രീപാദം, പ്രകാശ് പള്ളിക്കൽ, എൻ.സുബൈർ, ആർ.സുജ, ഷറഫുദ്ദീൻ മോനായി, എം.സുഭാഷ്, എസ്.ആദർശ്, നവാസ്, സജീർ മൈലാടും മുകൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.