ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും എസ്..ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്റുമായ നവാസ് നൈനയെ വധിക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് കെ. റിയാസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് മാരകായുധങ്ങളുമായി ഓടി രക്ഷപ്പെട്ട ആർ.എസ്.എസ് ക്രിമിനലുകളെയും വധ ഗൂഢാലോചന നടത്തിയ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൻമാരെയും ഉടൻ പിടികൂടാൻ പൊലീസ് തയാറാകണം. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന നവാസിനെ കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് ശ്രമം പരാജയപ്പെട്ടത്.
പൊലീസിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. വധശ്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ഗൂഢാലോചന നടത്തിയ സംഘ്പരിവാർ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.