കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു.

അക്രമരാഷ്ട്രീയത്തിൽ നിന്നും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പിന്മാറണം -എ.എ ഷുക്കൂർ

ആര്യാട്: കൊറ്റംകുളങ്ങര സ്കൂളിൽ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ച കൊടിമരം കെ.എസ്.യു പ്രവർത്തകർ പുനസ്ഥാപിച്ചു. കോൺഗ്രസ്‌ കൊറ്റംകുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് നുഹുമാൻ കുട്ടി മൂരിക്കുളം അധ്യക്ഷത വഹിച്ചു.

അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല കോൺഗ്രസെന്നും അക്രമത്തിൽ നിന്നും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പിന്മാറണമെന്നും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് എ.എ ഷുക്കൂർ ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. ജി. മനോജ്‌ കുമാർ, യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് താഇഫുദ്ധീൻ, ഗോപകുമാർ, ശ്രീലേഖ, സാബു, സിനാൻ, ജോഷി, ജിജോ, തൗഫീഖ്, റാബിയ ബിനു സ്കറിയ, മാത്യു, സൂരജ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - SFI and DYFI withdraw Political attack -AA Shukoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.