ഭക്ഷ്യവിഷബാധയെന്ന് സംശയം; തൃക്കുന്നപ്പുഴയിൽ 13 പേർ ചികിത്സ തേടി

ആ​റാ​ട്ടു​പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ചൂ​ടും വ​യ​റി​ള​ക്ക​വു​മാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം 13 പേ​ർ ചി​കി​ത്സ തേ​ടി. ഭ​ക്ഷ്യ വി​ഷ​ബാ​ധ ആ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തൃ​ക്കു​ന്ന​പ്പു​ഴ ​െഗ​സ്റ്റ് ഹൗ​സ് ജ​ങ്​​ഷ​ന് കി​ഴ​ക്കു​ഭാ​ഗ​ത്തെ താ​മ​സ​ക്കാ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യ​ത്. ശ​രീ​ര​ത്തി​ന്​ ചൂ​ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് വ​യ​റി​ള​ക്കം പി​ടി​പെ​ട്ടു.

തൃ​ക്കു​ന്ന​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ടു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വെ​ള്ള​ത്തി​ൽ നി​ന്നും ഉ​ണ്ടാ​യ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​ൻ ജ​ല അ​തോ​റി​റ്റി​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി. 

Tags:    
News Summary - Suspected food poisoning; 13 people sought treatment in Thirkunnapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.