ആലപ്പുഴ: ബൈപാസ് മേൽപാലത്തിൽ ഓട്ടത്തിനിെട വാൻ തീപിടിച്ച് നശിച്ചു. ഡ്രൈവർക്ക് പൊള്ളലേറ്റു. വാനോടിച്ചിരുന്ന ആലപ്പുഴ ഇരവുകാട് വാർഡിൽ ചെള്ളാട്ട് ചിറയിൽ ജെ. ജിഷ്ണുവിനാണ് (24) പൊള്ളലേറ്റത്.തിങ്കളാഴ്ചയായിരുന്നു സംഭവം. തുമ്പോളി ഭാഗത്തുനിന്ന് കളർകോട് ഭാഗത്തേക്ക് പോയ വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന വിഹാ മാർക്കറ്റിങ് കമ്പനിയുടെ വാഹനത്തിനാണ് തീപിടിച്ചത്.
കമ്പനിയുടെ ഇലക്ട്രോണിക് സാധനങ്ങൾ ചങ്ങനാശ്ശേരിയിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി പോയ വാഹനത്തിെൻറ ബാറ്ററിവെച്ച പിൻഭാഗത്തുനിന്ന് ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കാറിൽ തീപ്പൊരികണ്ട് റോഡരികിലേക്ക് ഒതുക്കി പുറത്തിറങ്ങിയപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിെൻറ കൈക്ക് പൊള്ളലേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ആലപ്പുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബൈപാസിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.
ആലപ്പുഴ സ്റ്റേഷൻ ഓഫിസർ ഡി. ബൈജു, അസി. സ്േറ്റഷൻ ഓഫിസർ ആർ. ഗിരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എസ്.കെ. സലീംകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.