തുറവൂർ: എങ്ങും തൊടാതെ, ഇരുകരയിലും ബന്ധിപ്പിക്കാതെ അന്ധകാരനഴി പാലത്തിെൻറ പണി നീളുന്നു. തീരദേശ ജനതയുടെ വർഷങ്ങളായുള്ള സ്വപ്നമാണ് ഈ പാലം. എന്നാൽ, അന്ധകാരനഴി വടക്കേപാലത്തിെൻറ പണി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു.
പാലത്തിെൻറ കൈവരികളുടെ നിർമാണമുൾപ്പെടെ പൂർത്തിയായിക്കഴിെഞ്ഞങ്കിലും അപ്രോച്ച് റോഡ് പണി നീളുകയാണ്. ഫോർട്ട്കൊച്ചി-തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമായിരുന്നു അന്ധകാരനഴിയിലേത്. നിലവിൽ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം. എന്നാൽ, വർഷങ്ങൾക്ക് മുമ്പുതന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സർക്കാർ നിരോധിച്ചതാണ്. എങ്കിലും മറ്റുമാർഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ളവയുടെ യാത്ര.
തുറമുഖ വകുപ്പിെൻറ കീഴിലാണ് പാലം നിർമാണം. നിരവധി കരാറുകാർക്ക് മാറി മാറി നൽകിയാണ് പാലം നിർമാണം പൂർത്തീകരണത്തിലേക്ക് എത്തിനിൽക്കുന്നത്. സൂനാമിക്കുശേഷമാണ് വടക്കേപാലത്തിെൻറയും തെക്കേപ്പാലത്തിെൻറയും പണി ആരംഭിച്ചത്. തെക്കേ പാലം ഒരുവർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തിരുന്നു.
അതിനുശേഷം ഒച്ചിഴയും വേഗത്തിലായിരുന്നു പാലം നിർമാണം. ഇതേതുടർന്ന് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയിരുന്നു.
അവസാനമായി യുവജ്യോതി കെ.സി.വൈ.എം റിലേ സത്യഗ്രഹം നടത്തി. ഇതേതുടർന്ന് കലക്ടറും സർക്കാറും നേരിട്ട് ഇടപെടുകയും സമയബന്ധിതമായി പാലം പണി പൂർത്തിയാക്കുമെന്ന് ഉറപ്പുംനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.