തുറവൂർ: മഴ ശക്തിപ്രാപിക്കുമ്പോഴും ഉയരപ്പാത നിർമാണം പുരോഗതിയിൽ. തുറവൂരടക്കം കോണ്‍ക്രീറ്റ് ഗര്ഡറുള് സ്ഥാപിച്ചയിടങ്ങളില്‍ മേല്‍ത്തട്ട് ഒരുക്കുന്ന ജോലികള്‍ തകൃതിയായി പുരോഗമിക്കുന്നു. പക്ഷേ, ഒറ്റത്തൂണിനായി പൈലിങ് ചെയ്തയിടങ്ങളില്‍ കുഴികളില്‍ വെള്ളം നിറഞ്ഞതും തൊട്ടുചേര്‍ന്ന് നില്‍ക്കുന്നയിടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും താഴെയുള്ള ജോലികള്‍ മന്ദഗതിയിലാക്കി. 12.75 കിലോമീറ്റര്‍ വരുന്ന അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ 354 ഒറ്റത്തൂണുകളാണ് വേണ്ടത്. ഇതില്‍ 200 തൂണുകള്‍ പൂര്‍ത്തീകരിച്ചു. 50 എണ്ണത്തിന്റെ കമ്പികെട്ടല് പൂര്‍ത്തിയായിവരുന്നു.
കോണ്‍ക്രീറ്റ് ചെയ്യാന്‍ സജ്ജമായ കുഴികളില്‍ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നത് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത്തെ ബാധിച്ചിട്ടുണ്ട്. മോട്ടോര്‍ അടക്കം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നെങ്കിലും കോണ്‍ക്രീറ്റിങ് തുടങ്ങാന്‍ കഴിയാത്ത രീതിയിൽ കുഴികളിൽ വെള്ളം നിറയുകയാണ്. ചേര്‍ത്തലക്കടുത്ത മായിത്തറ, തുറവൂരിനു സമീപമുള്ള പുത്തന്‍ചന്ത എന്നിവിടങ്ങളിലാണ് 32 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ഒരുക്കുന്നത്. ഇവ ഇപ്പോള്‍ ചന്തിരൂരിനു സമീപത്തെ യാർഡിലേക്കെത്തിക്കുന്നുമുണ്ട്. ഇവയുടെ നീക്കവും സർവിസ് റോഡുകള്‍ തകര്‍ന്നതുമാണ് നിലവില്‍ ഗതാഗതക്കുരുക്കിന്റെ കാരണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.