പ്രതീകാത്മക ചിത്രം

വാടകവീട്ടിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

തുറവൂർ: തുറവൂരിൽ വാടക വീട്ടിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. തുറവൂർ ജംഗ്ഷന് പടിഞ്ഞാറു ഭാഗത്ത് തുറവൂർ-കുമ്പളങ്ങി റോഡരികിലെ മാടംഭാഗം വീട്ടിനരികിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് ബുധനാഴ്ച പ്ലാസ്റ്റിക് പാത്രത്തിലാക്കിയ നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. പട്ടണക്കാട് സ്വദേശി മനോജിൻ്റെതാണ് വീട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മനോജ് അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് വൈകുന്നേരത്തോടെ വീട്ടിലെത്തി വെടിയുണ്ടകൾ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. 100 ഓളം വെടിയുണ്ടകൾ ഉണ്ടെന്നാണ് സൂചന. റിട്ട. എസ്.ഐയും കുടുംബവും വാടക വീട്ടിൽ 3 മാസം മുൻപാണ് താമസം തുടങ്ങിയത്.

Tags:    
News Summary - Bullets found from rented house in Thuravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.