തുറവൂർ: റിട്ട.എസ്.ഐ. ചേർത്തല അരീപ്പറമ്പു സ്വദേശി രമേശനും കുടുംബവും വാടകയ്ക്കു താമസിക്കുന്ന തുറവൂർ മാടം ഭാഗത്ത് വീട്ടിൽ നിന്നാണ് നൂറിലധികം വെടിയുണ്ടകൾ രണ്ടുദിവസം മുൻപ് കണ്ടെത്തിയത്. പട്ടണക്കാട് സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീടിനു പിൻഭാഗത്തെ ചപ്പുചവറുകൾക്കിടയിൽ നിന്നാണ് പറമ്പിൽ കളിക്കുകയായിരുന്ന കുട്ടികളാണ് വെടിയുണ്ടകൾ കണ്ടെടുത്തത്.
കുത്തിയതോട് എസ്.ഐ. എൽദോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മനോജിന്റെ അമ്മയെ വിളിച്ചു വരുത്തി വീട് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിനെത്തിയ തൊഴിലാളികളെയുപയോഗിച്ച് ചപ്പുചവറുകൾ നീക്കി തിരച്ചിൽ നടത്തി. വീട്ടിലും പരിസരത്തും സമീപത്തെ പുരയിടങ്ങളിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചെറിയ തോക്കുകൾക്കുപയോഗിക്കുന്ന ഉണ്ടകളല്ല കണ്ടെത്തിയതെ ന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വ ഷണം നടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.