തു​റ​വൂ​ർ- അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്​ എ​ത്തി​ച്ച കൂ​റ്റ​ൻ ക്രെ​യി​ൻ

തുറവൂർ -അരൂർ ഉയരപ്പാത നിർമാണം; സമാന്തര ഗതാഗതം അനിശ്ചിതത്വത്തിൽ

തു​റ​വൂ​ർ: തു​റ​വൂ​ർ- അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഓ​ണ​ത്തി​ന്​ മു​മ്പ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ​പൊ​ലീ​സും സ​മാ​ന്ത​ര പാ​ത​ക​ൾ വ​ഴി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​നു​ള്ള പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന​റി​യു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ മാ​ത്രം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും.

ദേ​ശീ​യ​പാ​ത വ​ഴി അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ 20 -25 മി​നി​റ്റ് ഗ​താ​ഗ​ത​ത്തി​ന്​ എ​ടു​ക്കു​മെ​ങ്കി​ൽ അ​രൂ​ക്കു​റ്റി -തൈ​ക്കാ​ട്ടു​ശ്ശേ​രി വ​ഴി തു​റ​വൂ​രി​ൽ എ​ത്താ​ൻ 45 മി​നി​റ്റി​ല​ധി​കം വേ​ണം. കൂ​ടാ​തെ സ​മാ​ന്ത​ര റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, വ​ഴി​യോ​ര​ക്ക​ച്ച​ട​ങ്ങ​ളും അ​ധി​ക​മു​ണ്ട്.

സ​മാ​ന്ത​ര റോ​ഡി​ലൂ​ടെ തു​റ​വൂ​ർ -ചാ​വ​ടി -എ​ഴു​പു​ന്ന റൂ​ട്ടി​ലും സ​മാ​ന പ്ര​ശ്ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വി​ടെ ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് റെ​യി​ വേ ഗേ​റ്റു​ക​ളു​മു​ണ്ട്.

തു​റ​വൂ​ർ -അ​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​സ്തം​ഭ​ന​വും ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മാ​ന്ത​ര പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ൽ, അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഗ​താ​ഗ​ത​ങ്ങ​ൾ ന​ല്ല ഫ​ല​മ​ല്ല ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ട് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന സ​മ​യ​ത്ത് മാ​ത്രം ഹൈ​വേ​യി​ൽ​നി​ന്ന് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാം എ​ന്ന ധാ​ര​ണ​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സ​മ​യ​ത്ത് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കും​വി​ധം കൂ​റ്റ​ൻ ​െക്ര​യി​നു​ക​ൾ അ​ട​ക്കം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാം എ​ന്ന ധാ​ര​ണ​യി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Construction of Thuravur-Aroor Elevated Road; Parallel traffic is uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.