തുറവൂർ: മക്കളെ ഉപേക്ഷിച്ച് കാമുകെനാപ്പം മുങ്ങിയ യുവതി പിടിയിൽ. എരമല്ലൂർ സ്വദേശികളായ കറുകപ്പറമ്പിൽ വിദ്യമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരാണ് അരൂർ പൊലീസിെൻറ പിടിയിലായത്.
വിദ്യമോളുടെ ഭർത്താവിെൻറ പരാതിയിൽ ഒരുവർഷം നീണ്ട അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃശൂർ ഇരിങ്ങാലക്കുടയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ജുവൈനൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. നേരത്തെയും ശ്രീക്കുട്ടനുമായി നാടുവിട്ട വിദ്യയെ പൊലീസ് പിടികൂടി ഭർത്താവിനൊപ്പം വിട്ടിരുന്നു.
അതിനുശേഷവും ശ്രീക്കുട്ടനുമായി ബന്ധം തുടർന്നിരുെന്നന്ന് സി.ഐ പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. എസ്.ഐ അഭിരാം, എ.എസ്.ഐ കെ. ബഷീർ, സീനിയർ സി.പി.ഒ സിനിമോൾ, സി.പി.ഒ സിനുമോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.