പെരുമ്പളം പഞ്ചായത്ത് കടപ്പറമ്പിൽ അനിൽകുമാറിെൻറയും രാധികയുെടയും മക്കളാണ് ഭിന്നശേഷിക്കാരായ ആദ്യയും ആർദ്രയും. സ്വന്തമായി കിടപ്പാടമില്ലാതെ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിെൻറ ഏക വരുമാനമാർഗം പിതാവിെൻറ കൂലിപ്പണിയാണ്. ചികിത്സച്ചെലവും വീട്ടുവാടകയുമടക്കം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് കെ.എസ്.ടി.എയുടെ സഹായഹസ്തം താങ്ങായി മാറിയത്.
ആദ്യ പെരുമ്പളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണിനും ആർദ്ര പെരുമ്പളം എച്ച്.എസ് എൽ.പി.എസിൽ നാലാം ക്ലാസിലും പഠിക്കുന്നു. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലോടുകൂടി മനോഹരമായ വീട് പൂർത്തീകരിച്ചത്. കെ.എസ്.ടി.എ അംഗങ്ങളായ അധ്യാപകരിൽനിന്നും പൂർവാധ്യാപകരിൽനിന്നുമാണ് തുക സമാഹരിച്ചത്. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. ആശ ചെയർപേഴ്സനും കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി എൻ.ജി. ദിനേഷ് കുമാർ കൺവീനറുമായ കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.