തുറവൂർ: തുറവൂർ ഗവ. ആശുപത്രിക്ക് പറയാനുള്ളത് ഇല്ലായ്മകളുടെ കഥകൾ മാത്രം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും ആശുപത്രിയിലെത്തുന്ന രോഗികളെ വലക്കുകയാണ്.ഒ.പി ചീട്ടിനും ഡോക്ടറെ കാണാനും മണിക്കൂറുകൾ കാത്തുനിൽക്കണം. ഒരു ഒ.പി കൗണ്ടർ കൂടി തുറന്നാൽ തിരക്കിന് പരിഹാരം കാണാനാകുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
എന്നാൽ, രണ്ട് സ്റ്റാഫിനെ നിയമിക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഒ.പി ചീട്ടിന് 10 രൂപ ആക്കാമെന്ന തീരുമാനമുണ്ടായത്. ചില രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായെത്തിയതോടെ എച്ച്.എം.സി തീരുമാനം പിൻവലിച്ചു. ഇതോടെ പുതിയ ഒ.പി. കൗണ്ടർ തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഒ.പി. ചീട്ടിന് 10 രൂപ ആക്കിയിരുന്നെങ്കിൽ വരുമാനമുപയോഗിച്ച് ഡയാലിസിസ് യൂനിറ്റിൽ ഒരു ഷിഫ്റ്റുകൂടി പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശരാശരി 1,000 പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.